കൊച്ചി: നെടുമ്പാശേരി ദേശത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വീട്ടുറുമുറ്റത്ത് വീണ്ടും മലമ്പാമ്പിന്റെ സാന്നിധ്യം കണ്ടെത്തി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ഉദ്യോഗസ്ഥർ വിവരം അധികൃതരെ അറിയിക്കുകയും, സ്ഥലത്തെത്തിയ ‘സർപ്പ’ വൊളന്റിയർ ബിനു പാമ്പിനെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറുകയും ചെയ്തു.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം ദേശത്തെ ഔദ്യോഗിക വസതിയിൽ നിന്ന് ഇത് മൂന്നാം തവണയാണ് മലമ്പാമ്പിനെ പിടികൂടുന്നത്.
മുഖ്യമതിയുടെ വീടിനോട് ചേർന്ന് ചെങ്ങൽത്തോട് ഒഴുകുന്നുണ്ട്. കൂടാതെ സമീപത്തായി പാടശേഖരവുമുള്ളതിനാൽ ഇവിടെ നിenാണ് പാമ്പുകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

