മലയാള സിനിമാപ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായൊരു ദൃശ്യാനുഭവം സമ്മാനിച്ചുകൊണ്ട് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ടൈറ്റൻസ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കോമഡിയും ക്രൈമും ഫാന്റസിയും ഒരുപോലെ കോർത്തിണക്കിയ ഈ ചിത്രം മലയാള സിനിമയിലെ വിജയകരമായ മറ്റൊരു പരീക്ഷണമാണെന്നാണ് ആദ്യ പ്രദർശനം കഴിഞ്ഞിറങ്ങിയവരുടെ വിലയിരുത്തൽ. പ്രമേയത്തിലെ നവീനതയും മികച്ച മേക്കിംഗും കൊണ്ട് ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.
അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് ശേഷം അഞ്ചു വർഷത്തെ ഇടവേള കഴിഞ്ഞു സംവിധായകൻ പ്രിൻസ് ജോയ് തിരിച്ചെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ പൂർണ്ണമായും കാത്തുസൂക്ഷിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയമികവുകൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ള ജയസൂര്യ – വിനായകൻ കൂട്ടുകെട്ട് ഈ ചിത്രത്തിലും തങ്ങളുടെ മാജിക് ആവർത്തിച്ചിരിക്കുകയാണ്.
ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരു ഗുണ്ടാ സംഘത്തിന്റെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ചിരിയുടെ മേമ്പൊടിയോടെ സാധാരണ ക്രൈം പ്ലോട്ടിൽ ആരംഭിക്കുന്ന ചിത്രം, പിന്നീട് മിസ്റ്ററിയും ഫാന്റസിയും നിറഞ്ഞ വേറിട്ടൊരു ലോകത്തേക്ക് കഥയെ എത്തിക്കുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന ട്വിസ്റ്റുകൾ ചിത്രത്തിന്റെ ത്രില്ലിംഗ് അനുഭവം ഇരട്ടിയാക്കുന്നുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന ജയസൂര്യ അവതരിപ്പിച്ച ‘ആന്റണി യാക്കൂൻ’ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്.
ഒപ്പം, തനിക്ക് ലഭിക്കുന്ന ഏത് വേഷവും ഗംഭീരമാക്കുന്ന വിനായകന്റെ മികച്ച പ്രകടനവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. മുൻപ് ആട് എന്ന ചിത്രത്തിൽ കണ്ട
ഈ പ്രശസ്ത കോമ്പോയുടെ തിയേറ്ററിലെ ഒത്തുചേരൽ പ്രേക്ഷകർക്ക് വലിയ ആവേശമാണ് നൽകുന്നത്. ഇവർക്ക് പുറമെ നിഹാൽ നിസാം, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, അൽ അമീൻ, ആദം സാബിഖ്, മഹേശ്വരി ജോയ്, മണികണ്ഠൻ ആചാരി തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി.
ജെയിംസ് സെബാസ്റ്റ്യൻ ഒരുക്കിയ തിരക്കഥയിലെ കോമഡി, ത്രില്ലർ, ഫാന്റസി ഘടകങ്ങളെ ഒട്ടും ചോർന്നുപോകാതെ സ്ക്രീനിൽ എത്തിക്കുന്നതിൽ സംവിധായകൻ പ്രിൻസ് ജോയ് പൂർണ്ണ വിജയം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ദൃശ്യഭംഗി കൂട്ടുന്നതിൽ വിഷ്ണു ശർമ്മയുടെ ക്യാമറ വർക്കുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഒട്ടും ഇഴച്ചിലില്ലാതെ തിയേറ്ററുകളിൽ ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു സമ്പൂർണ്ണ എന്റർടൈനറാണ് ടൈറ്റൻസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

