തിരുവനന്തപുരം∙ കേരള ലോക്ഭവൻ അടുക്കളയിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം. നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ എത്തുന്നതിനു മുൻപ് ലഭിച്ച നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്.
അദ്ദേഹം ശുദ്ധ വെജിറ്റേറിയൻ ആണ്. ആ സാഹചര്യത്തിൽ ഇനി മുതൽ ലോക്ഭവൻ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണു നിർദേശം.
ലോക്ഭവന്റെ അടുക്കളയിൽനിന്നു ഗവർണർക്കും കുറച്ച് പഴ്സനൽ സ്റ്റാഫുകൾക്കും മാത്രമാണു ഭക്ഷണം നൽകുന്നത്. ബാക്കി ജീവനക്കാർ മുഴുവൻ വീടുകളിൽനിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ആണ് ചെയ്യുന്നത്.
അവർക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ലോക്ഭവനിൽ അതിഥികൾ എത്തുമ്പോൾ നടത്തുന്ന വിരുന്നുകൾക്കും വെജിറ്റേറിയൻ വിഭവങ്ങൾ ആണു വിളമ്പാറുള്ളത്.
രാജേന്ദ്ര ആർലേക്കർന്റെ കാലത്ത് ലോക്ഭവനിൽ മത്സ്യ വിഭവങ്ങളും ആരിഫ് മുഹമ്മദ് ഖാൻന്റെ സമയത്ത് നോൺ വെജ് വിഭവങ്ങളും ഉപയോഗിച്ചിരുന്നു. സിക്കിം ഗവർണർ പദവിയിൽനിന്നാണ് ഓം പ്രകാശ് മാഥൂർ കേരളത്തിലേക്ക് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

