അമേരിക്കയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ. ടെക്സസിലെ ഹൂസ്റ്റണിൽ 90,000 ചതുരശ്രഅടി വിസ്തീർണ്ണത്തിലാണ് പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതെന്ന് ചെയർമാൻ എം.എ.
യൂസഫലി വ്യക്തമാക്കി. രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തിൽ ഒരേസമയം ഓഫീസും വെയർഹൗസും പ്രവർത്തിക്കും.
ഹൂസ്റ്റൺ ബ്രൂക്ഷെയറിൽ 5 ഏക്കർ ഭൂമിയിലാണ് ഈ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക കർഷകരിൽ നിന്ന് ഇടനിലക്കാരുടെ ഒഴിവാക്കിക്കൊണ്ട് കാർഷികോൽപ്പന്നങ്ങൾ നേരിട്ട് സംഭരിക്കുകയും, തുടർന്ന് ഇവ കമ്പനിയുടെ വിവിധ ഹൈപ്പർമാർക്കറ്റുകളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഹൂസ്റ്റണിന് പുറമേ ലൊസാഞ്ചലസ്, വാഷിങ്ടൻ സിറ്റി തുടങ്ങിയ പ്രമുഖ നഗരങ്ങളിലും ലുലുവിന്റെ ഉപകേന്ദ്രങ്ങൾ പ്രവർത്തനനിരതമാകും. നിലവിൽ ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, യുഗാണ്ട, ചൈന, ശ്രീലങ്ക, കിഴക്കനേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ ലുലുവിന്റെ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്.
ഇതിന്റെ തുടർച്ചയായി കാനഡയിലും ഓസ്ട്രേലിയയിലും പുതിയ കേന്ദ്രങ്ങൾ അടുത്ത വർഷം തന്നെ പ്രവർത്തനമാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

