കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാധ്രയുടെ ചിത്രപ്രദർശനത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ ഇന്നലെ വൈകിട്ട് 7 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് വിവാദമുണ്ടായത്.
ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിക്കാനിർ ഹൗസ് മാനേജ്മെന്റ് കടുത്ത സമ്മർദ്ദം ചെലുത്തിയതായി റെയ്ഹാൻ വ്യക്തമാക്കി.
ആകെ ഉണ്ടായിരുന്ന ചിത്രങ്ങളിൽ നിന്ന് 75 എണ്ണം നീക്കം ചെയ്യണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. എന്നാൽ ഇതിന് വഴങ്ങാൻ താൻ തയ്യാറായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് തനിക്കു ചുറ്റും അരങ്ങേറുന്ന സംഭവവികാസങ്ങൾ അടയാളപ്പെടുത്തുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം എൻഡിടിവിയോട് പ്രതികരിച്ചു. “കലാപരമായി, ആളുകൾ ഒന്നിച്ചു ചേരുമ്പോഴുമുള്ള നീക്കങ്ങളുടെ താളവും കവിതയും പകർത്തുക എന്നതായിരുന്നു എന്റെ ആശയം.
105 ചിത്രങ്ങളാണുണ്ടായിരുന്നത്. അതിൽ 75 എണ്ണം മാറ്റുകയോ അല്ലെങ്കിൽ ചിത്രപ്രദർശനം റദ്ദാക്കുകയോ ചെയ്യണമെന്നാണ് അറിയിച്ചത്.
മാറ്റേണ്ട ചിത്രങ്ങളിൽ ദേശീയ പതാക ഉൾക്കൊള്ളുന്ന രണ്ട് ചിത്രങ്ങളും ഉണ്ടായിരുന്നു.
അവ മാറ്റാൻ ഞാൻ ഒരുക്കമായിരുന്നില്ല. പക്ഷേ ബിക്കാനിർ ഹൗസിന്റെ ജീവനക്കാരിൽ ഒരാൾ അതിൽ ഒരു ചിത്രം എടുത്തുകൊണ്ടു പുറത്തേക്കുപോയി.
74 ചിത്രങ്ങളാണ് മാറ്റിയത്.” – റെയ്ഹാൻ വാധ്ര വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

