തിരുവനന്തപുരം: മരുന്നു പരീക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ, എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗബാധിതരായ കുട്ടികൾക്ക് വിതരണം ചെയ്ത മരുന്ന് ആരോഗ്യ വകുപ്പ് തിരികെ വിളിച്ചു.
തിരുവനന്തപുരം എസ്എടി ആശുപത്രിയാണ് ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ അടിയന്തരമായി തിരിച്ചെത്തിക്കാൻ ഉത്തരവിട്ടത്. രോഗബാധിതരായ ആറു കുട്ടികളുടെ മാതാപിതാക്കൾക്കാണ് ‘ക്ലിനിക്കൽ ട്രയൽ’ എന്ന് ലേബൽ ചെയ്ത മരുന്നുകൾ അധികൃതർ നൽകിയിരുന്നത്.
ഈ മരുന്നുകൾ യാതൊരുവിധ മുൻവൈകസ്യങ്ങളും കൂടാതെ ഉടൻ തന്നെ ആശുപത്രിയിൽ തിരികെ എത്തിക്കണമെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്താത്ത മറ്റു മരുന്നുകളുടെ വിതരണവും സ്ഥിതിഗതികളും അധികൃതർ വിലയിരുത്തി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

