കൊച്ചിയിൽ നടന്ന നിർണായക യോഗത്തിൽ സിഎംആർഎൽ–എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചതായി റിപ്പോർട്ട്.
മുൻ മുഖ്യമന്ത്രി നൽകിയ അപ്പീലിൽ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും നിർണായകമായ ഉത്തരവുകൾ ഉണ്ടായ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമവശങ്ങൾ ഗൗരവമായി പരിശോധിക്കുന്നത്. മുൻപ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നുവെങ്കിലും, പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പഴയ സമൻസുമായി മുന്നോട്ടു പോകാൻ സാധിക്കുമോ എന്ന കാര്യമാണ് ഇപ്പോൾ പ്രധാനമായും വിലയിരുത്തുന്നത്.
ചെന്നൈയിൽ നിന്നുള്ള സ്പെഷൽ കമ്മീഷണർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ വിഷയങ്ങൾ ചർച്ചയ്ക്ക് എടുത്തത്. കേസുമായി ബന്ധപ്പെട്ട
തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഇ.ഡിയുടെ അവലോകന യോഗം ഇന്നും തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഇ.ഡി റജിസ്റ്റർ ചെയ്ത ഇസിഐആറിന്റെ നിയമസാധുതയെക്കുറിച്ച് തങ്ങൾ ഇപ്പോൾ അഭിപ്രായപ്പെടുന്നില്ലെന്നും, അക്കാര്യം ഉചിതമായ നിയമപരമായ വേദികളിൽ ഉന്നയിക്കാമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
അതേസമയം, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമ്പോൾ പാലിക്കേണ്ട മുൻകൂർ അനുമതിയുടെ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിംഗിൾ ബെഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചപ്പോൾ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതി അടക്കമുള്ള നിയമപരമായ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടായിരുന്നു എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പു പ്രകാരം നൽകിയ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നായിരുന്നു ഇ.ഡിയുടെ വാദം.
എന്നാൽ വിജിലൻസ് റജിസ്റ്റർ ചെയ്ത എഫ്ഐആറുകളിന്മേലുള്ള അന്വേഷണം കോടതി പത്തു ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കുമ്പോൾ അവരുടെ ഭാഗം കേൾക്കേണ്ടതുണ്ടെന്ന് ബിഎൻഎസ് 175 (4) നിഷ്കർഷിക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
ഈ പശ്ചാത്തലത്തിൽ പിണറായി വിജയൻ, മകൾ ടി.വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സാധ്യത. ഈ ഹർജിയിൽ അന്തിമ തീരുമാനം വരുന്നതുവരെ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയില്ലെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഉചിതമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് ഇ.ഡിക്ക് നിയമോപദേശങ്ങളും പരിശോധനകളും നടത്തേണ്ടി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

