പ്രതിരോധ മേഖലയിൽ പുതിയ സഹകരണവുമായി നാല് രാജ്യങ്ങൾ രംഗത്ത്. ഖത്തർ, തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പുതിയ പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.
ബദർ ധാരണാപത്രം എന്ന പേരിലാണ് ഈ പുതിയ പ്രതിരോധ കരാർ യാഥാർത്ഥ്യമായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ദോഹയിൽവെച്ചാണ് നാല് രാജ്യങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചത്.
ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, തുർക്കി പ്രതിരോധ മന്ത്രി യാസർ ഗ്ലെർ, ഇന്തോനേഷ്യയുടെ ഉപ പ്രതിരോധ മന്ത്രി യൂസുഫ് ജൗഹരി എന്നിവരാണ് സുപ്രധാനമായ ഈ കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധമേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുക, സൈനിക ഉത്പാദനം, പ്രത്യേക പരിശീലനം, നൂതന ഗവേഷണം തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നാല് രാജ്യങ്ങളും ഈ പുതിയ കൂട്ടായ്മയിലും കരാറിലും എത്തിച്ചേർന്നിരിക്കുന്നത്.
രണ്ട് മാസം മുൻപ് മക്ക കരാർ എന്ന പേരിൽ പാകിസ്ഥാനും തുർക്കിയും സൗദി അറേബ്യയും സമാനമായ രീതിയിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ പ്രധാന ഗൾഫ് രാജ്യമായ ഖത്തറും ഈ ബഹുരാഷ്ട്ര പ്രതിരോധ കരാറിന്റെ ഭാഗമായി മാറിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

