ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ എതിരായ മാസപ്പടിക്കേസിലെ വിജിലൻസ് അന്വേഷണം തടഞ്ഞുകൊണ്ടുള്ള സുപ്രിംകോടതി വിധി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പത്ത് ദിവസത്തേക്കാണ് കേസിൽ വിജിലൻസ് അന്വേഷണത്തിന് സുപ്രിംകോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ഈ കേസിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആരോപണവിധേയരായവരുടെ വിശദീകരണം തേടേണ്ടതായിരുന്നു എന്ന സുപ്രധാന നിരീക്ഷണവും പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. പ്രതിഭാഗത്തിന്റെ വാദങ്ങൾ കേൾക്കാതെ പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ മറ്റ് നടപടികളിൽ ഇടപെടാൻ സുപ്രിംകോടതി വിസമ്മതിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

