പ്രക്ഷുബ്ധമായ അന്തരീക്ഷം തുടരുന്ന യമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കെതിരെ കനത്ത പ്രത്യാക്രമണവുമായി ഹൂതി വിമതർ. ഏദൻ നഗരത്തിലുള്ള സഖ്യസേനയുടെ സുപ്രധാന സൈനിക കേന്ദ്രം ലക്ഷ്യമാക്കിയാണ് ഹൂതികളുടെ ഭാഗത്തുനിന്നും കനത്ത ആക്രമണമുണ്ടായത്.
പ്രദേശത്തെ ബദർ ക്യാമ്പിലാണ് വിമതരുടെ ഭാഗത്തുനിന്നും ബാലിസ്റ്റിക് മിസൈൽ പതിച്ചത്. സുപ്രധാനമായ ഏദൻ രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സഖ്യസേനയുടെ സൈനിക കേന്ദ്രമാണ് ഇത്തരത്തിൽ ആക്രമിക്കപ്പെട്ടത്.
ഇതിനുപുറമേ, കിഴക്കൻ യമനിലെ റയാൻ വിമാനത്താവളവും ഹൂതികൾ ആക്രമണത്തിന് ഇരയാക്കിയിട്ടുണ്ട്. അതേസമയം, സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ പുതിയ ഡ്രോൺ ആക്രമണ ശ്രമങ്ങളെ അറബ് സഖ്യസേന ഇന്നും പൂർണ്ണമായും തടഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളാണ് സൈന്യം സമയോചിതമായി പരാജയപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

