കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സമസ്ത എ.പി വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ.
ബോർഡിൽ സമസ്ത എ.പി വിഭാഗത്തിന് ഔദ്യോഗികമായി അംഗത്വം നൽകാൻ തീരുമാനമായി. വിഷയത്തിൽ അനുനയ നീക്കങ്ങളുടെ ഭാഗമായി മന്ത്രി എൻ.
ഷംസുദ്ദീൻ കോഴിക്കോട് മർക്കസിൽ നേരിട്ടെത്തി ചർച്ചകൾ നടത്തി. വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങളെ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുന്നി എ.പി വിഭാഗം മുഖ്യമന്ത്രി വി.
ഡി. സതീശനെ തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിലപാടിൽ മാറ്റം വരുത്തിയത്. പുതിയ വഖഫ് ബോർഡിൽ അംഗമായി ഉൾപ്പെടുത്തിയ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ മാറ്റി ആ സ്ഥാനത്തേക്ക് സുന്നി എ.പി വിഭാഗത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താനാണ് തീരുമാനം.
ഹജ്ജ് കമ്മിറ്റി അധ്യക്ഷ പദവി നൽകിയാൽ മാത്രം തൃപ്തിപ്പെടില്ലെന്ന കർശന നിലപാട് എ.പി വിഭാഗം സ്വീകരിച്ചതോടെയാണ് ബോർഡിൽ നേരിട്ട് അംഗത്വം നൽകാൻ സർക്കാർ തയ്യാറായത്. സർക്കാർ തീരുമാനത്തെ തുടർന്ന്, മറ്റന്നാൾ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് കേരള മുസ്ലിം ജമാഅത്ത് റദ്ദാക്കി.
വഖഫ് ബോർഡ് അംഗത്വത്തിന് പുറമെ മറ്റു ചില പ്രധാന പദവികളും കാന്തപുരം വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പരിഗണന ഇത്തവണ സുന്നി ഇ.കെ വിഭാഗത്തിലെ മുസ്ലിം ലീഗ് വിരുദ്ധ ചേരിക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇക്കാര്യത്തിൽ ലീഗ് സ്വീകരിച്ച കടുത്ത നിലപാടുകൾ കോൺഗ്രസിന് അംഗീകരിക്കേണ്ടി വന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

