എറണാകുളം ജില്ലയിലെ ഞാറക്കലിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. എസ്ഐ ജിതിൻ, സിപിഒ രാകേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
കൊലക്കേസ് പ്രതിയായ മുന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുന്ന അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെട്രോൾ പമ്പിൽ വെച്ച് ബസ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയതായിരുന്നു പൊലീസ് സംഘം. ഈ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥർക്ക് നേരെ വധശ്രമമുണ്ടായത്.
അക്രമികളുടെ കുത്തേറ്റ പൊലീസുകാരിൽ ഒരാൾക്ക് തലയിലും മുഖത്തുമാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായി വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

