ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ നാളെ പുലർച്ചെ മുംബൈയിലെത്തിക്കും. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് രാവിലെ 10 മണിയോടെയാണ് മുംബൈ പോലീസ് സംഘം പ്രതികളുമായി യാത്ര തിരിച്ചത്.
പുലർച്ചെ രണ്ടുമണിയോടെ സംഘം മുംബൈയിൽ എത്തുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പ്രതികൾക്ക് കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്നതിന്റെ നിർണായക തെളിവുകൾ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
മുംബൈയിൽ എത്തിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങി പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ അടുത്ത നീക്കം. സംഭവത്തെ തുടർന്ന് പ്രമുഖ നടന്മാരായ സൽമാൻ ഖാൻ, ടൈഗർ ഷ്റോഫ് എന്നിവരുടെ സുരക്ഷാ സംവിധാനങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

