മൂന്ന് വർഷം മുൻപ് തിരുവല്ല പുളിക്കീഴിലെ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് മീങ്കര സ്വദേശി മഞ്ജു (45) ആണ് പിടിയിലായത്. 2023 ഓഗസ്റ്റ് 12നു പെൺകുഞ്ഞിന്റെ മൃതദേഹം പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ ചതുപ്പിൽ നിന്നു കണ്ടെത്തുകയായിരുന്നു.
കാമുകനായ ശിവയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് എന്നാണ് മഞ്ജു നൽകിയ മൊഴി. ആൺസുഹൃത്തായ ശിവ ഒപ്പമുള്ളപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ചങ്ങനാശേരി കെഎസ്ആർടിസി ജംക്ഷനിലെ കടയുടെ തിണ്ണയിൽ വച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിടിയിലായ മഞ്ജുവും ശിവയും തമ്മിൽ കഴിഞ്ഞ ദിവസം പാലക്കാട് വച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
വഴക്കിനിടയിൽ ഇരുവരും തമ്മിൽ കുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി. ഇത് പ്രദേശവാസികൾ മുഖേനെ പ്രദേശത്തെ എസ്സി പ്രമോട്ടർ അറിഞ്ഞു.
തുടർന്ന് അവർ പൊലീസിൽ അറിയിക്കുകയായിരുന്നു. കേസിൽ കാമുകനായ ശിവ, കൂട്ടു പ്രതിയായ സഹോദരൻ ശക്തി എന്നിവർക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

