പത്തനംതിട്ട നഗരസഭയുടെ മുൻ കൗൺസിലർ എം.സി.ഷെറീഫിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അധ്യക്ഷത വഹിച്ചു. യോഗത്തിൽ യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദീൻ ഉൾപ്പെടെയുള്ള പ്രമുഖർ സംസാരിച്ചു.
റോബിൻ പീറ്റർ, അനിൽ തോമസ്, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, കാട്ടൂർ അബ്ദുൽസലാം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, നാസർ തോണ്ടമണ്ണിൽ, നഹാസ് പത്തനംതിട്ട, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, സജി അലക്സാണ്ടർ, എ.ഫറൂഖ്, ഷബീർ അഹമ്മദ്, പി.കെ.ഗോപി, ജയിംസ് കീക്കരിക്കാട്, വി.സി.ഗോപിനാഥ പിള്ള, അൻവർ സാദത്ത്, മനു തയ്യിൽ, ബിന്ദു ബിനു, ജോബിൻ വി.തോമസ്, അജേഷ് കോയിക്കൽ, നിഷാദ് ആനപ്പാറ, അജ്മൽ കരിം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചവരിൽ ഉൾപ്പെടുന്നു.

