ബാങ്ക് അക്കൗണ്ടുകൾ പെട്ടെന്ന് പ്രവർത്തിക്കാതെയായി. ഓൺലൈൻ വഴി ടാക്സി ബുക്ക് ചെയ്താൽ ‘എറർ’ സന്ദേശം.
ഡിജിറ്റൽ ലോക്കിങ് സിസ്റ്റം പണിമുടക്കിയതോടെ വീട്ടിൽ പോലും കയറാൻ പറ്റുന്നില്ല. പറഞ്ഞു വരുന്നത് ഏതെങ്കിലും സയൻസ് ഫിക്ഷൻ സിനിമയുടെ കഥയല്ല.
കുറച്ചു ദിവസങ്ങളായി റഷ്യയിലെ പല നഗരങ്ങളിലും ഇതാണ് അവസ്ഥ. കാരണമായത് യുക്രെയ്ൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണവും.
റഷ്യൻ ടെക് കമ്പനിയായ യാൻഡെക്സിന്റെ ഡേറ്റ സെന്ററിനു നേരെ യുക്രെയ്ന്റെ ആക്രമണമാണ് ജനജീവിതം താറുമാറാക്കിയത്. റഷ്യയുടെ ഗൂഗിൾ എന്ന് അറിയപ്പെടുന്ന കമ്പനിയാണിത്.
ഡിജിറ്റൽ പേയ്മെന്റ് മുതൽ ഡിജിറ്റൽ ഹോം ലോക്ക് വരെയുള്ള ഡിജിറ്റൽ സേവനങ്ങൾ റഷ്യയിൽ പ്രവർത്തിക്കുന്നത് യാൻഡെക്സിന്റെ ഡേറ്റ സെന്ററുകൾ വഴിയാണ്. രാജ്യത്തുണ്ടായിരുന്ന യാൻഡെക്സിന്റെ അഞ്ച് ഡേറ്റ സെന്ററുകളിൽ മൂന്നും യുക്രെയ്ൻ ആക്രമണത്തിൽ തകർന്നെന്നാണ് റിപ്പോർട്ട്.ഇതോടെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങി.
റഷ്യയും കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിലുള്ള ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് നടത്തിയതെന്നാു യുക്രെയ്നും വാദിക്കുന്നു.
യാൻഡെക്സുമായി ബന്ധപ്പെട്ട വാലറ്റുകളിൽ നിന്ന് ദിവസങ്ങളോളം പണം പിൻവലിക്കാൻ കഴിഞ്ഞില്ലെന്ന് നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
ബാങ്ക് അക്കൗണ്ടുകളിൽ പണം ഉണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവരുമുണ്ട്. സേവന തടസം മണിക്കൂറുകൾ കൊണ്ട് പരിഹരിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ ദിവസങ്ങളായി പ്രശ്നങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
യാൻഡെക്സിന്റെ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ ലഭിക്കുന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുക്രെയ്ൻ ആക്രമണത്തിൽ ഡേറ്റ സെന്ററുകൾക്ക് കേടുപാടുണ്ടായെന്നും ഇക്കാര്യം പരിഹരിച്ചതായുമാണ് യാൻഡെക്സിന്റെ വിശദീകരണം.
യാൻഡെക്സിനു പുറമെ റഷ്യയിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഡേറ്റ സെന്ററുകൾ ലക്ഷ്യം വച്ചും ആക്രമണം നടക്കുന്നുണ്ട്. യാൻഡെക്സിന്റെ ഡേറ്റ സെന്ററുകൾ തകർന്നതിനു പിന്നാലെ ഇസ്രയേൽ വിരുദ്ധ ക്യാംപെയിനിൽ 60 ശതമാനം കുറവുണ്ടായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതികരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

