അവധി ദിനങ്ങളോടനുബന്ധിച്ച് നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയില്‍ സഞ്ചാരികളുടെ വന്‍ പ്രവാഹം. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
സസ്യോദ്യാനം, റോസ് ഗാര്ഡന്, ബോട്ട് ഹൌസ്, പൈന്‍ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങള്‍, പൈക്കാര തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നീലഗിരിയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ദൊഡ്ഡബെട്ടയിലെ ദൂരദര്‍ശിനി കേന്ദ്രവും സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായി മാറി.
ഇവിടേക്കുള്ള പ്രധാന റോഡില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ദൊഡ്ഡബെട്ടയിലേക്കുള്ളത്. വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസം ഈ പാതയില്‍ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
സഞ്ചാരികളുടെ തള്ളിക്കയറ്റം മൂലം പ്രധാന റോഡുകളിലും പരിസരപ്രദേശങ്ങളിലും ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ വലിയ പ്രയാസമാണ് നേരിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

