ചെറുതോണി ∙ അടിമാലി – കുമളി ദേശീയ പാതയിൽ ചെറുതോണിക്കും ഇടുക്കിക്കും ഇടയിൽ റോഡിലേക്ക് പടർന്നുനിൽക്കുന്ന ഈറ്റക്കാടുകൾ യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. രാത്രികാലങ്ങളിൽ ഈ പാതയിലൂടെയുള്ള യാത്രയാണ് ഏറെ അപകടം പിടിച്ചതായി മാറിയിരിക്കുന്നത്.
ഈ മേഖലയിൽ ആവശ്യത്തിന് തെരുവുവിളക്കുകൾ ഇല്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്. വെളിച്ചക്കുറവ് മൂലം ഈ ഭാഗത്തുകൂടി കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാർ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഈറ്റകൾക്കിടയിൽപ്പെട്ട് അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അടുത്തിടെ ഇതിനു സമീപം മ്ലാവ് റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഒരു ബൈക്ക് യാത്രികൻ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ദേശീയപാതയിലെ ഇത്തരം ഗുരുതരമായ അപകടസാധ്യതകൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട
അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

