മൂവാറ്റുപുഴ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീടുകളുടെ ഗേറ്റുകളിലും മുറ്റത്തു നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരസഭയിലെ 9, 10 വാർഡുകളിലെ ഇരുപതോളം വീടുകളിലാണ് ഇത്തരത്തിലുള്ള അസാധാരണ സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിനു പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാകാത്തതും, അന്വേഷണത്തിൽ ഇതുവരെ നിർണായകമായ സൂചനകൾ ഒന്നും ലഭിക്കാത്തതും അന്വേഷണ ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഒരുപോലെ കുഴക്കുന്നുണ്ട്. കാവുംകര, ഫ്രഷ് കോള, മാർക്കറ്റ് മേഖലകളിലെ വീടുകളിലാണ് ഗേറ്റുകളിലും വീടിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലിലും ബ്രേക്ക് ലിവറിലും പ്ലാസ്റ്റിക് ടൈകൾ ബന്ധിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും തമാശയായി ചെയ്തതാകാമെന്ന സംശയം പ്രാരംഭ ഘട്ടത്തിൽ ഉയർന്നു വന്നിരുന്നെങ്കിലും, ഇത്തരം സംഭവങ്ങളുടെ തുടർച്ചയായ ആവർത്തനവും വീടുകൾ തിരഞ്ഞെടുത്ത പ്രത്യേക രീതിയും പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാവുംകരയിൽ മാത്രം അടുത്തടുത്തുള്ള ഒമ്പത് വീടുകളുടെ ഗേറ്റുകളിലും വാഹനങ്ങളിലും സമാനമായ രീതിയിൽ പ്ലാസ്റ്റിക് ടൈകൾ കെട്ടിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഈ വീടുകളുടെ തൊട്ടടുത്തുള്ള സിസിടിവി ക്യാമറകൾ ഉള്ള വീടുകൾ ഒഴിവാക്കി, ക്യാമറകൾ ഇല്ലാത്തതോ അല്ലെങ്കിൽ അകലെയുള്ളതോ ആയ വീടുകളിൽ മാത്രം ഇതേ പ്രവൃത്തി തുടർന്നെന്നാണു നാട്ടുകാർ വ്യക്തമാക്കുന്നത്. രാത്രി എട്ടിനും എട്ടരയ്ക്കുമിടയിലാണ് ഇരുപതോളം വീടുകളിൽ ഈ അതിക്രമം നടന്നതെന്നാണ് ഇതുവരെ ലഭ്യമായിട്ടുള്ള വിവരം.
മോഷണം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മുന്നോടിയായുള്ള റെയ്ക്കോടോ മുന്നൊരുക്കങ്ങളോ ആണോ ഇതെന്ന ഭയത്തിലാണ് ഇപ്പോൾ പ്രദേശവാസികൾ കഴിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

