ബാങ്കിൽ സഹായിക്കാനെന്ന പേരിൽ സൗഹൃദം സ്ഥാപിച്ച് വയോധികയുടെ അക്കൗണ്ടിൽനിന്ന് 1,70,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിലായി. മുണ്ടക്കയം കൂട്ടിക്കൽ ചപ്പാത്ത് ജ്യോതി കൃഷ്ണ (36) ആണ് മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം തട്ടിയെടുത്തത്.
സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ജോലിയിൽനിന്നു വിരമിച്ച ലത എസ്റ്റേറ്റിൽനിന്നു ലഭിച്ച ഗ്രാറ്റുവിറ്റിത്തുകയുടെ ചെക്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയിരുന്നു.
ഫോമുകൾ പൂരിപ്പിച്ചു നൽകാമെന്നു പറഞ്ഞ് ഈ സമയം ജ്യോതി കൃഷ്ണ ലതയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്ന് സെപ്റ്റംബർ 17ന് ചെക്ക് മാറി പണം ആയിട്ടുണ്ടെന്ന് ബാങ്കിൽനിന്ന് അറിയിപ്പു ലഭിച്ചു.
ഇതേദിവസം ലതയോട് ജ്യോതി ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുകയും സഹായത്തിനായി വീണ്ടും കൂടെ എത്തുകയും ചെയ്തു. പാസ് ബുക്കിൽ തുക പതിപ്പിച്ച ശേഷം മറ്റുചില ഫോമുകളിൽ ജ്യോതി കൃഷ്ണ ലതയോട് ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. ഈ മാർഗ്ഗത്തിലൂടെ പണം ജ്യോതിയുടെ അക്കൗണ്ടിലേക്കു മാറ്റി.
അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി. പൊലീസ് ജ്യോതി കൃഷ്ണയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും തുടർന്ന് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

