ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. ആളൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവിനെ തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ആളൂര്‍ പോലീസും ചേർന്ന് പിടുകൂടി.
ആളൂര്‍ പൊരുന്നുംകുന്ന് സ്വദേശി കോട്ടക്കല്‍ വീട്ടില്‍ ബിനു (26) ആണ് പിടിയിലായത്. ഒക്ടോബർ 18-ന് രാവിലെ 8.15 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പ്രതിയുടെ വസതിയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
പരിശോധനയിൽ വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച നിലയിൽ 4.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൂടാതെ, മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ച 22,000 രൂപയും ചില്ലറ വില്‍പ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ത്രാസും ഇവിടെ നിന്നും കണ്ടെടുത്തു.
തുടർനടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആളൂര്‍, കൊരട്ടി പോലീസ് സ്റ്റേഷന് പരിധികളിലായി പോക്സോ കേസ്, മയക്കുമരുന്ന് കേസ്, ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതുൾപ്പെടെ നാല് ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ബിനു.
തൃശ്ശൂര്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ഗംഗാധരന്, കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോജ് എ, മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജു എ എന്‍, ഡാന്‍സാഫ് എസ്.ഐമാരായ ജയകൃഷ്ണന്, സതീശന് മടപ്പാട്ടില്‍, ആളൂര്‍ പോലീസ് സ്റ്റേഷന് എസ്.ഐ. ശ്രീനിവാസന് എം.എസ്., ജി.എ.എസ്.ഐമാരായ ഷിജോ, മിനിമോള്‍, സി.പി.ഒമാരായ അജീഷ്, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഈ കേസിൽ അന്വേഷണവും അറസ്റ്റും രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

