ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായി മുൻ താരം പ്രഗ്യാൻ ഓജയെ ബിസിസിഐ ഔദ്യോഗികമായി നിയമിച്ചു. നിലവിലുണ്ടായിരുന്ന അജിത് അഗാർക്കർക്ക് പകരമാണ് പുതിയ നിയമനം നടപ്പിലാക്കിയിരിക്കുന്നത്.
ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ പങ്കാളിത്തം വഹിച്ചതിന്റെ സീനിയോറിറ്റി പരിഗണിച്ചാണ് പ്രഗ്യാൻ ഓജയെ സെലക്ഷൻ കമ്മിറ്റിയുടെ തലപ്പത്തേക്ക് തിരഞ്ഞെടുത്തത്. ഇതോടൊപ്പം മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെയും പുതിയ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ കമ്മിറ്റിയുടെ ഘടന പ്രകാരം പ്രഗ്യാൻ ഓജ ചെയർമാനായും, ശിവ് സുന്ദർ ദാസ്, ആർ.പി. സിംഗ്, അജയ് റത്ര എന്നിവർ മറ്റ് അംഗങ്ങളായും ചുമതലയേൽക്കും.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മുന്നിൽക്കണ്ടുള്ള നിർണായക മാറ്റങ്ങളായാണ് ബിസിസിഐയുടെ ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

