കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനുള്ള പുതിയ താരിഫ് നയം സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതൽ സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് നിലവിൽ വരുമെന്നാണ് പ്രഖ്യാപനം.
ഇതിനു പുറമെ, അടുത്ത വർഷം മുതൽ പുതിയ സർചാർജ് കൂടി ഉപഭോക്താക്കൾക്ക് നൽകേണ്ടി വരും. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം ഏകദേശം അയ്യായിരം കോടി രൂപ വരുമെന്നാണ് അധികൃതരുടെ കണക്കാക്കൽ.
ഈ വലിയ സാമ്പത്തിക ബാധ്യതയും വിവിധ ഹ്രസ്വകാല കരാറുകളിലൂടെ ഉണ്ടാകുന്ന അധിക ബാധ്യതകളും സാധാരണക്കാരായ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന രീതിയിലാണ് പുതിയ നയത്തിന്റെ ഘടന രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും ഇനി മുതൽ വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്തും.
കൂടാതെ, വൈദ്യുതി ഉപഭോഗം കൂടുതലുള്ള പീക്ക് സമയങ്ങളിലും (Peak Hours) നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.
മുൻപ് ഇത് വൈകീട്ട് 6 മുതൽ രാത്രി 10 വരെയായിരുന്നു. ഈ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപയോഗത്തിന് നിരക്കിൽ പ്രത്യേക മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

