സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ അമ്മയ്ക്കെതിരെ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതിന് യുവാവിന്റെ ശരീരം ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബുവിനെയാണ് (22) എറണാകുളത്തുനിന്ന് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
പുളിയറക്കോണം സ്വദേശിയായ യുവാവിനെയാണ് പ്രതി ആക്രമിച്ചത്. മർദിച്ച് അവശനാക്കിയതിനുശേഷമായിരുന്നു ആക്രമണം.
തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപിച്ചതായും കൈകളിൽ മുപ്പതോളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റിയെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള പരാതി. സംഭവത്തിനുശേഷം തമിഴ്നാട്ടിലും കേരളത്തിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽപോയ പ്രതിയെ പിടികൂടുന്നതിനായി ഫോർട്ട് സിഐ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു.
എസ്ഐ ജഗ്മോഹൻ കൃഷ്ണമോഹൻ, സിപിഒമാരായ റഷീദ്, അജീഷ്, ശരത്ത് എന്നിവരും ചേർന്നാണു പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

