ബിഹാറിലെ മുസഫർപുർ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയിരിക്കുന്നത്. കുട്ടിയെ വാഹനം ഇടിച്ചതിനെത്തുടർന്ന് പ്രകോപിതരായ ആൾക്കൂട്ടം ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ ദലിത് കുടുംബങ്ങൾ താമസിച്ചിരുന്ന വീടുകൾക്ക് നേരെയും തീവെപ്പ് നടന്നു. ശനിയാഴ്ച വൈകുന്നേരമാണ് അതിക്രമം നടന്നത്.
മുഹമ്മദ്പുർ ഖാജെ ഗ്രാമവാസിയായ നവനീത് കുമാർ (20) ആണ് കൊല്ലപ്പെട്ടത്. ഏകദേശം 15 പേരടങ്ങുന്ന സംഘം നവനീതിനെ വടികൊണ്ട് ക്രൂരമായി തല്ലുകയും ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

