ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകുന്നതിന്റെ ഭാഗമായി കോട്ടയം– കുമരകം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേക കരിയർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ‘ഡിസൈൻ ദി ഡെസ്റ്റിനി’ എന്ന വിഷയത്തെ ആസ്കദരിച്ചാണ് പരിപാടി അരങ്ങേറിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി സത്യൻ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് റിസോഴ്സ് പേഴ്സൺ എം.കെ.ശുഭ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് എടുത്തു. ചടങ്ങിന് കരിയർ ഗൈഡൻസ് സ്കൂൾ കോഓർഡിനേറ്റർ ഗൗരി പ്രിയ, അധ്യാപകരായ ലാൽ വർഗീസ്, സുനിത ജോസഫ്, ആർ.അമ്പിളി, ശ്രീജ.കെ.എസ്, ശ്രീജ ലക്ഷ്മി, വി.ആർ.അമ്പിളി, ബിബിൻ തോമസ് എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ അജിത്, ആര്യാനന്ദ്, അർജുൻ.എസ്.മോഹൻ, അജിത്കുമാർ, അലൻ.ടി.ദീപു, ഭവാനിക ജിബിൻ, അഭിജിത്.കെ.റോബി, ആദിത്യ, ആര്യ തുടങ്ങിയവരും നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

