

കേരളത്തില്‍ കേന്ദ്ര ഏജൻസികളെ കൊണ്ടുവരാൻ ഉത്സാഹം കാണിച്ചത് കോണ്‍ഗ്രസ്; സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കോൺഗ്രസ് വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖിക
കണ്ണൂര്‍: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഉപയോഗിച്ചു വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്‍.ഡി.എഫ് അഞ്ചരക്കണ്ടി ലോക്കല്‍ കുടുംബ സംഗമം കാവിൻ മൂലയിലെ അഞ്ചരക്കണ്ടി ഹയര്‍സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മന്ത്രിയുടെ ഓഫിസിനു നേരെയുള്ള ആരോപണം ഇത്തരത്തില്‍ ഇവര്‍ വലിയ തോതില്‍ ഉയര്‍ത്തിയതാണ്. എന്നാല്‍ അതു പൊളിഞ്ഞു പോയി. ഇനിയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നാം പ്രതീക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിന്റെ 19 എംപിമാരും ബിജെപിയെ അലോസരപ്പെടുത്താൻ താല്പര്യപ്പെടുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ലമെന്റില്‍ അവര്‍ കേരളത്തിന് വേണ്ടി വാദിക്കുന്നില്ലെന്നു മാത്രമല്ല കേരളത്തിന്റെ താല്പര്യങ്ങള്ക്ക് എതിരെ സംസാരിക്കുകയും ചെയ്യുന്നു. കേരളത്തിന് നികുതി കുടിശിക അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തി കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാൻ എംപിമാരുടെ യോഗത്തില്‍ തീരുമാനിച്ചതാണ്. എന്നാല്‍ അവസാന നിമിഷം യു.ഡി.എഫ് എംപിമാര്‍ ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.
കേരളത്തില്‍ കേന്ദ്ര ഏജൻസികളെ കൊണ്ടുവരാൻ ഉത്സാഹം കാണിച്ചത് കോണ്‍ഗ്രസാണ് അതിന് അവര്‍ ബിജെപിയുടെ സഹായം തേടിയെന്നു മാത്രം. നേരിട്ടു കേന്ദ്ര ഏജൻസികളെ കൊണ്ടുവരാൻ കഴിയാത്തതിനാലാണ് അവര്‍ ബിജെപിയുടെ സഹായം തേടിയത്. ബിജെപിക്കാര്‍ അതു ഉഷാറായി ചെയ്യുകയും ചെയ്തു. രാജ്യത്തെ ഭിന്നിപ്പിക്കുകയും ജനങ്ങളെ വേര്‍തിരിക്കുകയും ചെയ്യുന്ന ബിജെപി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ സര്‍വനാശമാണ് ഉണ്ടാവുക.
ഇതു തിരിച്ചറിഞ്ഞു കൊണ്ടു ദേശീയ തലത്തില്‍ മതേതര ശക്തികള്‍ ഒന്നിച്ചിട്ടുണ്ട്.
ഈ കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളില്‍ ബിജെപി കേന്ദ്ര ഏജൻസിയെ കൊണ്ടു റെയ്ഡ് നടത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]