ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്സ് ഗ്ലോബലിന്റെ വാര്ഷിക സമ്മേളനമായ ലിറ്റ്മസ്-26, ഒക്ടോബര് 20 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില് നടക്കും. സ്വതന്ത്രചിന്തയുടെ വസന്തോത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഗമത്തില് എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമര്ശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള പ്രമുഖ വ്യക്തികള് വിവിധ സെഷനുകളില് സംബന്ധിക്കും.
ഏഴാമത് ലിറ്റ്മസ് എഡിഷനാണ് ഇത്തവണ തിരുവനന്തപുരത്ത് അരങ്ങേറുന്നത്. രാവിലെ 8.35 മുതല് വൈകീട്ട് 7 മണിവരെയുള്ള വിപുലമായ സെഷനുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
വൈകീട്ട് നടക്കുന്ന ചടങ്ങില് എസ്സെന്സ് അവാര്ഡുകള് ഗതാഗത മന്ത്രി സി പി ജോണ് വിതരണം ചെയ്യും. പ്രധാനമായും മൂന്ന് ശ്രദ്ധേയമായ സംവാദങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ ആകർഷണം.
‘സവര്ക്കര് നായകനോ വില്ലനോ?’ എന്ന വിഷയത്തില് ശങ്കു ടി ദാസും, അഡ്വ വസന്ത് സിറിയക്കും തമ്മില് സംവാദം നടക്കും. ‘എക്സ്മുസ്ലിം ഓവറാണോ?’ എന്ന വിഷയത്തില് ആരിഫ്ഹുസൈന് തെരുവത്തും, സി എം അഷ്റഫ് മൗലവിയും മാറ്റുരയ്ക്കും.
‘ദൈവം വിഭ്രാന്തിയോ’ എന്ന വിഷയത്തില് നടക്കുന്ന സംവാദത്തില് സി രവിചന്ദ്രനും സ്വാമി അധ്യാത്മാനന്ദയും ഏറ്റുമുട്ടും. കൂടാതെ പ്രശസ്ത എഴുത്തുകാരായ ടി ഡി രാമകൃഷ്ണന്, വി ജെ ജെയിംസ്, ചലച്ചിത്രകാരന് ജയന് ചെറിയാന്, കലക്ടര് ബ്രോ എന് പ്രശാന്ത്, പ്രൊഫസര് ടി ജെ ജോസഫ് തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളില് നിന്നുള്ള പ്രമുഖർ ഇത്തവണത്തെ ലിറ്റ്മസില് പങ്കെടുക്കും.
എസ്സെന്സ് അവാര്ഡുകള് പ്രഖ്യാപിച്ചു
സ്വതന്ത്രചിന്തകനും അധ്യാപകനുമായ പ്രൊഫ. ഡോ.
കെ.എം. ശ്രീകുമാറിനാണ് എസ്സെന്സ് ഗ്ലോബലിന്റെ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത്.
50,000 രൂപയും ഫലകവുമാണ് ഈ അവാർഡിൽ അടങ്ങിയിരിക്കുന്നത്. ഫ്രീ തിങ്കര് ഓഫ് ദി ഇയര് പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ സുഗുണന് നൊച്ചാട് അര്ഹനായി.
30,000 രൂപയും ഫലകവുമാണ് സമ്മാനത്തുക. യങ് ഫ്രീ തിങ്കേഴ്സ് പുരസ്കാരം മൂന്നു പേര് പങ്കിട്ടു.
കൊല്ലം സ്വദേശി മനു എ.എസ്, കോട്ടയം സ്വദേശി സുരന് നൂറനാട്ടുകര, മലപ്പുറം സ്വദേശി സുരേഷ് ബാബു ചെറൂളി എന്നിവരാണ് ഈ പുരസ്കാരത്തിന് അര്ഹരായത്. 25,000 രൂപയും ഫലകവുമാണ് ഇവർക്കുള്ള പുരസ്കാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

