ആലപ്പുഴ-കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേകടവ്-നേരേകടവ് പാലം ഉദ്ഘാടനം ചെയ്യപ്പെട്ടു. രാഷ്ട്രീയ വാക്പോരിനും നാടകീയ രംഗങ്ങൾക്കും ആണ് ചടങ്ങ് സാക്ഷ്യം വഹിച്ചത്.
നിർമാണം വൈകിയതും കിഫ്ബിയെക്കുറിച്ചുള്ള പരാമർശങ്ങളും വേദിയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിന് കാരണമായി. ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ മുൻ എംഎൽഎ എ എം ആരിഫ് നടത്തിയ പരാമർശങ്ങൾക്ക് എതിരെ സദസിൽ നിന്നും കൂവൽ ഉയരുകയുണ്ടായി.
മുഖ്യമന്ത്രി വി ഡി സതീശൻ ആണ് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലം യാഥാർത്ഥ്യമായെങ്കിലും ഉദ്ഘാടന വേദിയിൽ ഭരണ-പ്രതിപക്ഷ അവകാശവാദങ്ങളും വാക്പോരുകളും അരങ്ങേറി.
നിർമാണം വൈകിയത് 40 കോടിയുടെ അധികച്ചിലവാണ് ഉണ്ടാക്കിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് നിർമാണം വൈകിയതിനെയും കിഫ്ബിയെയും മുൻനിർത്തി മുൻ സർക്കാരിനെതിരെ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ കടുത്ത വിമർശനവുമായി രംഗത്തെത്തി.
മന്ത്രിയുടെ ഈ പരാമർശങ്ങളിൽ മുൻ എംപി എ എം ആരിഫ് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. എന്നാൽ ഉദ്ഘാടനം വൈകിയതുമായി ബന്ധപ്പെട്ട
അദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്നാലെ സദസിൽ നിന്ന് കൂവൽ ഉയരുകയായിരുന്നു. ഇതോടെ വേദിയിൽ അൽപനേരം സംഘർഷാവസ്ഥ ഉടലെടുക്കുകയും മര്യാദ പാലിക്കണമെന്ന് എ എം ആരിഫ് തുറന്നടിക്കുകയും ചെയ്തു.
പാലം പൂർത്തിയാക്കുന്നതിൽ കെ സി വേണുഗോപാൽ വഹിച്ച പങ്കിനെക്കുറിച്ച് മന്ത്രി പി കെ ബഷീർ സംസാരിക്കാത്തതിലും സദസിൽ നിന്ന് പ്രതിഷേധം ഉയർന്നു. വേദിയിൽ ഉണ്ടായിരുന്നിട്ടും സംസാരിക്കാൻ അവസരം ലഭിക്കാത്തതിൽ എതിർപ്പുമായി മുൻ എംഎൽഎയും സിപിഐ നേതാവുമായ സി കെ ആശയും രംഗത്തുവന്നു.
കൂടാതെ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ മുൻ മന്ത്രി ജി സുധാകരൻ തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ വിവാദങ്ങളും തർക്കങ്ങളും നിറഞ്ഞതായിരുന്നെങ്കിലും, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ സ്വപ്ന പദ്ധതിയുടെ സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ജനങ്ങളാണ് ചടങ്ങിനെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

