സംസ്ഥാനത്തെ ബേക്കറികൾ വഴി 15% വീര്യമുള്ള ഹോർട്ടി വൈൻ വിൽപന ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം തേടി സർക്കാർ. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് മന്ത്രി എം ലിജു ആവശ്യപ്പെട്ടിട്ടുണ്ട്.
ബേക്കറി ഔട്ട്ലെറ്റുകൾ വഴി ഇത്തരം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള അനുമതി സർക്കാർ തലത്തിൽ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. വിഷയത്തിൽ സർക്കാരിനുള്ള അതൃപ്തിയാണ് മന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ വ്യക്തമാകുന്നത്.
അതേസമയം, നിലവിലുള്ള നിയമവ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് എക്സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇതിനുള്ള ഔദ്യോഗിക ലൈസൻസ് അനുവദിച്ചു നൽകിയത്.
കൂടിയ നികുതി നിരക്കാണ് നിലവിലുള്ളത്. 86% നികുതി ഘടനയാണ് ഈ ഉൽപ്പന്നത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ ഉയർന്ന നികുതി നിരക്കിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംരംഭകരും ഇതിനകം രംഗത്തു വന്നിട്ടുണ്ട്. നികുതി ഭാരം കുറയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

