കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പുനഃസംഘടനയ്ക്ക് എതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. മുൻ ചെയർമാൻ കെ എസ് ഹംസയാണ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് അദ്ദേഹത്തിന്റെ ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് കൈമാറുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഹർജിയിൽ അടിയന്തര ഇടപെടൽ നടത്തേണ്ടതില്ലെന്നാണ് കോടതിയുടെ പ്രാരംഭ നിലപാട്.
മുൻ ചെയർമാൻ കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പൂർണ്ണമായും പിരിച്ചുവിട്ടുകൊണ്ടാണ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. പുതിയ ബോർഡിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയ പ്രമുഖർ അംഗങ്ങളായി ഉൾപ്പെട്ടിട്ടുണ്ട്.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രതിനിധികളും പുതിയ സമിതിയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

