പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് വയോധികനെ വീടിന്റെ മുറ്റത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം വിവേഴ്സ് കോളനിയിൽ താമസിക്കുന്ന 75 കാരനായ പഴനി അപ്പൻ ആണ് മരിച്ചത്.
രണ്ട് ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം പിന്നീട് പുറത്തെടുത്തു. കഴിഞ്ഞ മാസം പതിനഞ്ചാം തീയതി മുതൽ വയോധികനെ കാണാനില്ലായിരുന്നുവെന്ന് വിവരമുണ്ട്.
പഴനിയപ്പനും ഭാര്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ചു വന്നിരുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കിണറിന് സമീപത്തുനിന്നും അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് കിണറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
വീട്ടുജന്യ കിണറ്റിൽ ആൾമറയുള്ള ഭാഗത്താണ് മൃതദേഹം കണ്ടത്. സംഭവമറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

