ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ മാധ്യമപ്രവർത്തക രംഗത്ത്. തിങ്കളാഴ്ച ഇന്ത്യ സഖ്യം സംഘടിപ്പിച്ച സുപ്രീംകോടതി മാർച്ചിനിടെ തനിക്ക് നേരെ കയ്യേറ്റം ഉണ്ടായെന്നാണ് പ്രധാന പരാതി.
സംഭവത്തിൽ മാധ്യമപ്രവർത്തകയായ റിച്ചാ പരാശർ ഡൽഹി ഡി.സി.പിക്ക് നേരിട്ടെത്തി ഔദ്യോഗികമായി പരാതി സമർപ്പിച്ചു. മാർച്ചിനിടയിൽ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കവേ, കൂടെയുണ്ടായിരുന്നവർ തന്നെ ബലമായി തള്ളിമാറ്റിയെന്നും അതിക്രമത്തിന് ശേഷം ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ഔദ്യോഗിക പരാതി നൽകുന്നതിന് മുൻപ് തന്നെ ഇവർ സാമൂഹ്യമാധ്യമങ്ങളിലൂടെയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

