പൂജാ അവധിക്കാലത്ത് യാത്രക്കാരുടെ വൻ തിരക്ക് പരിഗണിച്ച് റെയിൽവേയുടെ പ്രത്യേക നടപടി. ഒക്ടോബർ 17 ശനിയാഴ്ച ചെന്നൈ എഗ്മോറിൽ നിന്ന് മംഗളൂരുവിലേക്ക് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നതാണ്.
വൺവേ സ്പെഷ്യൽ ട്രെയിനായ 06036 ചെന്നൈ എഗ്മോറിൽ നിന്ന് ശനിയാഴ്ച രാത്രി 11.55-ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7.45-ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും വിധമാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
പേരമ്പൂർ, തിരുവള്ളൂർ, ആരക്കോണം ജങ്ഷൻ, കാട്പാഡി ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിടുന്നതാണ്.
ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ച്, രണ്ട് എസി ടൂ ടയർ കോച്ചുകൾ, മൂന്ന് എസി ത്രീടയർ കോച്ചുകൾ, ഒൻപത് സ്ലീപ്പർക്ലാസ് കോച്ചുകൾ, നാല് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ എന്നിവ ഉൾപ്പെടെ ആകെ കോച്ചുകളുമായാണ് ഈ സർവീസ് യാത്രാക്കാരുടെ സേവനത്തിനായി എത്തുളളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

