ബിഗ് ബോസ് മലയാളം സീസൺ 8 അതിന്റെ നാൽപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൗസിലെ ഏറ്റവും നിർണായകമായ പദവിയായും ആ വാരത്തിലെ നോമിനേഷൻ ഒഴിവാക്കിക്കിട്ടാനുള്ള അവസരമായും കണക്കാക്കപ്പെടുന്ന ലീഡർ സ്ഥാനത്തേക്കുള്ള മത്സരങ്ങൾ പുരോഗമിക്കുന്നു.
ഓരോ ആഴ്ചയിലെയും വീക്കിലി ടാസ്കുകളുടെ അടിസ്ഥാനത്തിലാണ് ലീഡർ സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹതയുള്ളവരെ കണ്ടെത്തുന്നത്. ഇവർ തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്ന വ്യക്തിക്കാണ് ആ വാരം ബിഗ് ബോസ് ഹൗസിന്റെ ഭരണം കൈയാളുന്നതിനൊപ്പം നോമിനേഷനിൽ നിന്നും മോചനം ലഭിക്കുന്നത്.
ഇത്തവണത്തെ ലീഡർഷിപ്പ് ടാസ്കിൽ മൃദുലയും ആസിഫുമാണ് ഏറ്റുമുട്ടിയത്. വീക്കിലി ടാസ്കിൽ കൊലപാതകികളിൽ ഒരാളായിരുന്നു മൃദുല.
താൻ കുറ്റവാളിയാണെന്ന് ഭൂരിഭാഗം പേരും തിരിച്ചറിഞ്ഞില്ലെങ്കിൽ അദ്ധേഹത്തിന് അടുത്ത വാരത്തിലെ ലീഡർഷിപ്പ് ടാസ്കിലേക്ക് എത്താൻ കഴിയുമെന്ന് ബിഗ് ബോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃദുല ഈ സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം, വീക്കിലി ടാസ്കിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആളായി സഹമത്സരാർത്ഥികൾ തെരഞ്ഞെടുത്തത് ആസിഫിനെയാണ്. അങ്ങനെയാണ് ആസിഫും ലീഡർ സ്ഥാനത്തിനായി മാറ്റുരച്ചത്.
വെളുത്ത നിറത്തിലുള്ള വലിയൊരു കാൻവാസിൽ രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള ചായം പൂശുന്നതായിരുന്നു ഇരുവർക്കുമായി നൽകിയ ടാസ്ക്. ഓരോ മത്സരാർത്ഥിക്കും ഓരോ നിറത്തിലുള്ള ചായമാണ് നൽകിയിരുന്നത്.
മൃദുലയ്ക്ക് നീല നിറവും ആസിഫിന് ചുവപ്പ് നിറവുമാണ് ലഭിച്ചത്. കാൻവാസിന്റെ കൂടുതൽ ഭാഗത്ത് സ്വന്തം നിറം പൂശുന്ന മത്സരാർത്ഥിയാണ് ടാസ്കിൽ വിജയിക്കേണ്ടത്.
എന്നാൽ ചിലയിടങ്ങളിൽ ഒന്നിന് മുകളിൽ ഒന്നായി ഓരോ നിറവും വന്നത് കാരണം ഇതിന്റെ ഫലനിർണ്ണയം അൽപ്പം ബുദ്ധിമുട്ടേറിയതായി മാറി. ഒടുവിൽ തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ശേഷം മൃദുല വിജയിച്ചതായി നിലവിലെ ലീഡറായ കൊമ്പൻ സ്ഥിരീകരിക്കുകയായിരുന്നു.
ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഒരു വനിത ലീഡർ പദവിയിലേക്ക് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

