സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ ഏറെക്കാലമായി ജനപ്രിയമായി തുടരുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിളിന്റെ ജിബോർഡ് (Gboard). എന്നാൽ ഈ രംഗത്ത് വമ്പൻ മാറ്റങ്ങളുമായി സാംസങ് കീബോർഡ് (Samsung Keyboard) ഇപ്പോൾ കടുത്ത മത്സരം കാഴ്ചവെക്കുന്നുണ്ട്.
കാലങ്ങളായി ജിബോർഡ് മാത്രം ഉപയോഗിച്ചിരുന്ന ഉപയോക്താക്കൾ പോലും ഇപ്പോൾ സാംസങ്ങിന്റെ സ്വന്തം കീബോർഡിലേക്ക് മാറാൻ ചിന്തിക്കുന്ന തരത്തിലുള്ള സവിശേഷതകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും സാംസങ് കീബോർഡിന്റെ ക്ലിപ്പ്ബോർഡ് (Clipboard) സംവിധാനം മികച്ച അനുഭവം നൽകുന്നുണ്ട്.
ഒരേസമയം നിരവധി വിവരങ്ങൾ കോപ്പി ചെയ്ത് സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കുന്നു. ജിബോർഡിൽ പരിമിതമായ വിവരങ്ങൾ മാത്രമേ നിശ്ചിത സമയത്തേക്ക് സേവ് ചെയ്തു വെക്കാൻ കഴിയൂ.
കൂടാതെ ഗാലക്സി എഐ (Galaxy AI) ടൂളുകളുടെ ഭാഗമായ സ്പെല്ലിംഗ് തിരുത്തലുകൾ, റൈറ്റിംഗ് സ്റ്റൈൽ, സംഗ്രഹിക്കൽ തുടങ്ങിയവയും ഇതിൽ ലഭ്യമാണ്. കസ്റ്റമൈസേഷന്റെ കാര്യത്തിലും സാംസങ് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഗുഡ് ലോക്ക് (Good Lock) ആപ്പിന്റെ ഭാഗമായ കീസ് കഫേ (Keys Cafe), തീം പാർക്ക് (Theme Park) എന്നിവ ഉപയോഗിച്ച് കീബോർഡിന്റെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങൾ വരുത്താനാകും. ബട്ടണുകളുടെ വലിപ്പം മാറ്റുക, നിറങ്ങൾ മാറ്റിനൽകുക തുടങ്ങിയവയെല്ലാം ഇതിലൂടെ സാധ്യമാണ്.
2025 ഏപ്രിലിൽ ആഗോളതലത്തിൽ ലഭ്യമായതോടെ ഈ ഫീച്ചറുകൾ കൂടുതൽ ജനപ്രീതി നേടി. എന്നിരുന്നാലും, സ്മാർട്ട് ഫീച്ചറുകളിലും ഓട്ടോകറക്ഷൻ (Autocorrect) സംവിധാനത്തിലും ജിബോർഡ് തന്നെയാണ് ഇപ്പഴും മുന്നിൽ നിൽക്കുന്നത്.
ജിബോർഡ് നൽകുന്ന കൃത്യതയും വേഗതയും സാംസങ് കീബോർഡിൽ പൂർണ്ണമായും ലഭിക്കുന്നില്ലെന്നത് ഉപയോക്താക്കളെ വീണ്ടും ജിബോർഡിലേക്ക് തന്നെ മടങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്. ഭാവിയിൽ സാംസങ് ഈ പോരായ്മകൾ പരിഹരിച്ചാൽ കീബോർഡ് വിപണിയിലെ മത്സരചിത്രം മാറിമറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

