തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കവെ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മുതലയെ പിടിക്കുന്ന പ്രധാനമന്ത്രിക്ക് പാറ്റയെ പേടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഭീരുക്കള്ക്ക് പാറ്റയെ നേരിടാന് കഴിയുന്നില്ലെന്നും ജനങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ച് തന്നെ സർക്കാരുകൾ തങ്ങളെ അടിച്ചമർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ സംസാരിക്കവെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഗ്യാനേഷ് കുമാറിനോട് കേന്ദ്രത്തിന് ഭയമാണെന്നും കാരണം കേന്ദ്രത്തിനായി അദ്ദേഹം വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും പ്രകാശ് രാജ് ആരോപിച്ചു.
നമ്മുടെ കുട്ടികളെയും യുവാക്കളെയും അടിക്കാൻ ലാത്തി നൽകുന്ന ഭരണകൂടം, വനിതാ സമരക്കാരോട് മോശമായി പെരുമാറാൻ അധികാരം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

