അങ്കമാലി കോതകുളങ്ങര അഞ്ചാം വാർഡിൽ കാടുപിടിച്ചുകിടന്ന പറമ്പിൽ നിന്നും രണ്ട് വലിയ പെരുമ്പാമ്പുകളെ വനപാലകർ വിജയകരമായി പിടികൂടി. സമീപ ദിവസങ്ങളിൽ ഈ പ്രദേശത്തെ ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന വിജനമായ പറമ്പിൽ പലതവണ പെരുമ്പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇത് പ്രദേശവാസികളിൽ കനത്ത ആശങ്കയും ഭീതിയും പരത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോതകുളങ്ങര ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും വാർഡ് കൗൺസിലർ കെ.ഡി.ജയൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി ഏഴാറ്റുമുഖം ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്നുള്ള വനപാലകരുടെ സംഘം സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ കാടുപിടിച്ചുകിടന്ന പറമ്പ് വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നതിനിടയാണ് പാമ്പുകളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്.
സുരക്ഷിതമായി പിടികൂടിയ പെരുമ്പാമ്പുകളെ പിന്നീട് ഉൾവനത്തിൽ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

