ഏലൂർ ∙ നാറാണത്ത് ക്ഷേത്രത്തിൽ എത്തിയ ഒരു പരുന്താണ് ഇപ്പോൾ ഭക്ത ജനങ്ങൾക്കിടയിൽ കൗതുകമാകുന്നത്. നാലഞ്ചു ദിവസം മുൻപ് ക്ഷേത്രപരിസരത്ത് എത്തിയ ഈ അതിഥിക്ക് വെണ്ണയോടും നെയ്യോടുമാണ് പ്രത്യേക പ്രിയം.
കണ്ണന് നേദിച്ച നെയ്യാണിത് കഴിക്കുന്നത്. നേദിച്ച നെയ്യ് ഇലയോടെ താഴെ വെച്ചുകൊടുത്താൽ യാതൊരു ഭയവുമില്ലാതെ, താൻ ഇരിക്കുന്ന ഗേറ്റിനു മുകളിൽ നിന്ന് താഴെയിറങ്ങി വന്നു ഇത് കഴിക്കും.
എന്നാൽ ഇത് കൊടുക്കാതെ പറ്റിച്ചു പോകാൻ നോക്കിയാൽ റാഞ്ചിയെടുക്കാനും ഈ പരുന്ത് തയ്യാറാകും. അതിനാൽ തന്നെ ഇലചുരുട്ടിപ്പിടിച്ചു ഏറെ കരുതലോടെയാണ് ഭക്തർ ഇപ്പോൾ പരുന്തിനു മുന്നിലൂടെ കടന്നുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

