രാജ്യത്ത് എസ്ഐആറുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, വാർഷിക വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കേരളം ഉൾപ്പെടെയുള്ള 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എസ്ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് ഈ നിർണായക തീരുമാനം നടപ്പിലാക്കുന്നത്.
പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും അനർഹരായവരെ ഒഴിവാക്കുന്നതിനുമായി എല്ലാ വർഷവും നടത്തിവരുന്ന സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണിത്. വരും ദിവസങ്ങളിലെ പ്രധാന തീയതികൾ താഴെ പറയുന്നവയാണ്:
* നവംബർ 12: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി.
* ഡിസംബർ 11: വോട്ടർ പട്ടികയിൻമേലുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാനുള്ള അവസാന തീയതി.
* ജനുവരി 4: അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന തീയതി.
അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്എസ്ആർ പരിഷ്കരണ നടപടികൾ നടപ്പിലാക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

