യുണൈറ്റഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾക്ക് സേവന നിരക്ക് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ശക്തമായ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ ഉദ്ഘാടനം ചെയ്തു. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എ.
അബ്ദുൾ സലിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജേഷ് കെ മേനോൻ, ഷാൽ കുമാർ, വി.കെ.
അശോകൻ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നിലപാടിന് വിരുദ്ധമാണ് പുതിയ തീരുമാനമെന്നും ഇത് ചെറുകിട
വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുമെന്നും യോഗത്തിൽ বক্তാക്കൾ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

