നാളത്തെ പ്രതിഷേധ പരിപാടി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നയിക്കുന്ന പ്രതിഷേധം തടയാനാണ് കോടതി വിസമ്മതിച്ചത്.
അതേസമയം, പ്രതിഷേധം നിയന്ത്രണ വിധേയമാക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. സെൻട്രൽ പാർക്കിലെ പ്രതിഷേധം വ്യാപാരം തടസ്സപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി പാലിക ബസാറിലെ തെരുവുകച്ചവടക്കാരനായ അനിൽ കുമാർ ഗുപ്ത നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നടപടി.
ദസറ സീസണിൽ വാരാന്ത്യ ദിവസങ്ങളിൽ നടത്തുന്ന പ്രതിഷേധം വ്യാപാരത്തെ ബാധിക്കുമെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കോണാട്ട് പ്ലേസ് സമരത്തിനുള്ള സ്ഥലമല്ലെന്നും പ്രതിഷേധം തടയണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ പ്രതിഷേധം തടയാൻ കോടതി തയ്യാറായില്ല. കേസ് വീണ്ടും നവംബർ മൂന്നിന് പരിഗണിക്കും.
ഒക്ടോബർ 16ന് ‘ലെഹ്രാ ദോ തിരംഗ’ എന്ന പേരിൽ പ്രതിഷേധം നടത്തുമെന്ന് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ പാർക്കിൽ വൈകിട്ട് 5ന് ദേശീയ പതാകയുമായി എത്തെന്നാണ് സിജെപി ആഹ്വാനം ചെയ്തിട്ടുള്ളത്.
ഒക്ടോബർ 10ലെ പ്രതിഷേധത്തിനു പിന്നാലെ സിജെപി വക്താക്കളായ സൗരവ് ദാസിനെയും അശുതോഷ് റാംകയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പുതിയ സമരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

