യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് യശ്വന്ത്പൂർ – തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ റെയിൽവേയുടെ പുതിയ തീരുമാനം. ട്രെയിനിൽ മൂന്ന് തേർഡ് എസി കോച്ചുകൾ കൂടി അധികമായി അനുവദിച്ച് ഉത്തരവായി.
12257/12258 എന്നീ നമ്പറുകളിലുള്ള സർവീസുകളിലാണ് പുതിയ കോച്ചുകൾ ഉൾപ്പെടുത്തുന്നത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ട്രെയിൻ നമ്പർ 12257 യശ്വന്ത്പൂർ – തിരുവനന്തപുരം എക്സ്പ്രസിൽ വരുന്ന ഞായറാഴ്ച മുതൽ അധിക കോച്ചുകളുടെ സേവനം ലഭ്യമാകും.
മറുവശത്തേക്ക് സർവീസ് നടത്തുന്ന 12258 നമ്പർ എക്സ്പ്രസിൽ തിങ്കളാഴ്ച മുതലും പുതിയ കോച്ചുകൾ ഘടിപ്പിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. നിലവിൽ രണ്ട് ലഗേജ്-ബ്രേക്ക്-ജനറേറ്റർ വാനുകൾക്ക് പുറമേ 18 എൽഎച്ച്ബി കോച്ചുകളാണ് ഈ ട്രെയിനുകളുടെ ഭാഗമായിട്ടുള്ളത്.
എന്നാൽ മൂന്ന് അധിക കോച്ചുകൾ കൂടി കൂട്ടിച്ചേർക്കുന്നതോടെ കോച്ചുകളുടെ എണ്ണം 21 എൽഎച്ച്ബി കോച്ചുകൾ വീതമായി ഉയരും. ഇരു ദിശകളിലേക്കും ആഴ്ചയിൽ മൂന്ന് ദിവസമാണ് ഗരീബ് രഥ് എക്സ്പ്രസ് സർവീസ് നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

