കേരളത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതിയായ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ നെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ രംഗത്ത്. കൊല്ലത്തായിരുന്നു അവരുടെ പ്രതികരണം.
‘തൂഫാൻ’ പദ്ധതി പരമമായ തട്ടിപ്പാണെന്ന് ഒരു മുൻ പൊലീസുകാരി എന്ന നിലയിൽ തനിക്ക് നന്നായി അറിയാമെന്നാണ് ആർ ശ്രീലേഖ വ്യക്തമാക്കിയത്. എന്നാൽ മുൻ ഡിജിപിയുടെ ഈ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല ശക്തമായ എതിർപ്പുമായി രംഗത്തെത്തി.
ആർ ശ്രീലേഖയ്ക്ക് ഇതെന്തുപറ്റിയെന്നാണ് അദ്ദേഹം ചോദിച്ചത്. കേരളത്തിലെ ജനങ്ങൾ മുഴുവൻ ‘തൂഫാൻ’ നടപടികളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇത്രയധികം കേസുകൾ പിടിച്ചെടുത്തു എന്ന് അവകാശപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം കാണുന്നത് ഈ പോലീസ് സ്റ്റേഷനിലെ […] അവസ്ഥയാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

