തൃശൂർ ജില്ലയിലെ വലപ്പാട് ബീച്ചിൽ ഭയാനകമായ കൊലപാതകം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. വിസ്മയ (30), മകൻ ദക്ഷിണ (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൃത്യത്തിന് ശേഷം ഭർത്താവ് വിജേഷ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ ഓടിയെത്തി വാതിൽ തള്ളിത്തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുറിക്കുള്ളിൽ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് മൂവരെയും കണ്ടെത്തിയത്.
ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബവഴക്കാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

