കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ പി കെ ഗുരുദാസൻന്റെ സംഭവബഹുലമായ ജീവിതം ദൃശ്യാവിഷ്കാരത്തിനൊരുങ്ങുന്നു. ‘സമരസഖാവ് പി കെ ഗുരുദാസൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായ ബിജു നെട്ടറയാണ്.
ഇതിനുമുമ്പ് എൻ എൻ പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ചുള്ള ശ്രദ്ധേയമായ ഡോക്യുമെന്ററികൾ ഒരുക്കിയ ശേഷമാണ് അദ്ദേഹം ഈ പുതിയ സംരംഭത്തിലേക്ക് ചുവടുവെക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തിൽ തുടങ്ങി കൊല്ലത്തിന്റെ മണ്ണിൽ കശുവണ്ടി- കയർ തൊഴിലാളികളുടെ നെഞ്ചകം തൊട്ടറിഞ്ഞ് അവരുടെ ജീവൽപ്രശ്നങ്ങൾക്കായി പോരാടിയ ആ വിപ്ലവജീവിതത്തിന്റെ ചരിത്രരേഖയായിരിക്കും ഈ ഡോക്യുമെന്ററിയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
നെട്ടറ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ക്രിപ്റ്റും സംവിധാനവും: ബിജു നെട്ടറ, നിർമ്മാണം: പി എ സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ്: അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ: കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ: ടി വി ബാലൻ, ഛായാഗ്രഹണം: രാരിഷ്, ഗൗരി ബിജു, നരേഷൻ: പ്രൊഫ.
അലിയാർ, അസോസിയേറ്റ് ഡയറക്ടർ: പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ: ദിനേശ് പവിത്രേശ്വരം, സിങ്ക് സൗണ്ട്: മോഹൻകുമാർ (ചിത്രാഞ്ജലി), പ്രൊഡക്ഷൻ മാനേജർ: ജയചന്ദ്രൻ നെടുങ്ങോലം, കമൻ്ററി റൈറ്റർ: നന്ദകുമാർ കടപ്പാൾ, ലൊക്കേഷൻ മാനേജേഴ്സ്: ജെ വി കുറുപ്പ്, ഗോപൻ വി എസ്, ടെക്നിക്കൽ സപ്പോർട്ട്: അയ്മൻ ഡിജിറ്റൽ സ്റ്റുഡിയോ (തിരുവനന്തപുരം), സ്കെച്ചസ്: സിഗ്നി ദേവരാജ്, മുരളിദാസൻ, ബ്രോഷർ: ശ്രീരഞ്ജ് ഗ്രാഫിക്സ്, സ്റ്റിൽസ്: ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആർ ഒ: അജയ് തുണ്ടത്തിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

