ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലുണ്ടായ അർദ്ധരാത്രിയിലെ തീപിടിത്തത്തിൽ മൂന്ന് മലയാളി യുവാക്കൾക്ക് ദാരുണ അന്ത്യം. റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ ഈ വലിയ ദുരന്തം സംഭവിച്ചത്.
തീയും വിഷപ്പുകയും ശ്വസിച്ചാണ് ഇരുപത്തഞ്ചും ഇരുപത്തിയേഴും വയസ്സുള്ള രണ്ട് യുവതികളും ഇരുപത്തിയാറുകാരനായ യുവാവും മരണത്തിന് കീഴടങ്ങിയത്. കൊല്ലം ചാമക്കാട് സ്വദേശിനിയായ അഞ്ജലി ഷീല ജോയ്, കാലടി സ്വദേശിനി സ്വിൻ ജോണി, ഇടുക്കി കട്ടപ്പന ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകളായ നോവ സാബു എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
അപകടം നടന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തീയും കനത്ത പുകയും പടർന്നത് പെട്ടെന്നായതിനാൽ ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് പ്രാഥമിക വിവരം. ജർമനിയിലെ മലയാളി സമൂഹം ഒന്നടങ്കം ഈ വേർപാടിന്റെ ഞെട്ടലിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

