ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയ്ക്ക് കേന്ദ്ര മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നൽകി. ഈ തീരുമാനപ്രകാരം ബാങ്കിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 15 ശതമാനമായും, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി പങ്കാളിത്തം 19 ശതമാനമായും കുറയും.
കനേഡിയൻ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സ് 52,878 കോടി രൂപ മുടക്കി ബാങ്കിൽ ഓഹരി സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ നിർണായക നീക്കത്തെ ഒരു തന്ത്രപരമായ പുനഃസംഘടന എന്നാണ് സർക്കാർ വിശേഷിപ്പിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ ചരിത്രത്തിൽ ധനകാര്യ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കും (FDI) ഇതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഐഡിബിഐ ബാങ്കിന്റെ 45.5 ശതമാനം ഓഹരികളാണ് സർക്കാരിന്റെ കൈവശമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

