കൊച്ചി നഗരത്തിൽ പോലീസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട. തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മൂലേപ്പാടം റോഡിന് സമീപത്തുനിന്നുമാണ് വാണിജ്യ അളവിലുള്ള ലഹരിമരുന്നുമായി പ്രതി പിടിയിലായത്.
11.10 ഗ്രാം കൊമേഴ്സ്യൽ ക്വാണ്ടിറ്റി എംഡിഎംഎ-യുമായാണ് തോപ്പുംപടി ചുള്ളിക്കൽ കറുപ്പത് പറമ്പ് സ്വദേശിയായ സിയാദ് എ.യു. (26) നെ പോലീസ് പിടികൂടിയത്.
യൂവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് സജീവമായ മയക്കുമരുന്ന് വ്യാപാരത്തിനെതിരെ നഗരത്തിൽ കർശന നടപടികൾ തുടരുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിയിൽ നിന്ന് മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ച 15,000 രൂപയും എംഡിഎംഎ ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന ഫ്യൂമിൻ പൈപ്പും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് ഡി.സി.പി മാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നഗരത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുള്ളത്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

