സ്മാർട്ട്ഫോൺ ഉപയോക്താക്കൾ എപ്പോഴും ഉറ്റുനോക്കുന്ന ഒരു വിവരമാണ് ഫോണിന്റെ ബാറ്ററി ആരോഗ്യം. ആപ്പിൾ ഐഫോണുകളിലും പിക്സൽ ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാണെങ്കിലും, പല സാംസങ് ഫോണുകളിലും ഇത് നേരിട്ട് ക്രമീകരണങ്ങളിൽ കാണാൻ കഴിയില്ല.
എങ്കിലും, ഫോണിലെ തന്നെ ഒരു രഹസ്യ ലോഗ് പരിശോധിച്ചുകൊണ്ട് ബാറ്ററി ആരോഗ്യ നില കൃത്യമായി കണ്ടെത്താൻ സാധിക്കും. ഫോണിന്റെ സിസ്റ്റം വിവരങ്ങളും ബാറ്ററി ഡാറ്റയും ശേഖരിക്കുന്ന ഒരു ഹിഡൻ SysDump മെനു സാംസങ് ഫോണുകളിൽ ലഭ്യമാണ്.
ഇത് ഉപയോഗിച്ച് ബാറ്ററി ശേഷി പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്. ഒന്നാമതായി, ഫോണിലെ Auto Blocker ഫീച്ചർ ഓഫ് ചെയ്യേണ്ടതുണ്ട്.
Settings എടുത്ത് Security and privacy > Auto Blocker എന്ന ഭാഗത്ത് ചെന്ന് ഇത് ഓഫ് ചെയ്യാം. അതിനുശേഷം ഫോണിലെ ഡയൽ പാഡ് തുറന്ന് *#9900# എന്ന് ഡയൽ ചെയ്യുക.
വരുന്ന ഓപ്ഷനുകളിൽ നിന്ന് Run dumpstate/logcat തിരഞ്ഞെടുക്കുക. പ്രക്രിയ പൂർത്തിയാകാൻ അൽപ്പം സമയം എടുത്തേക്കാം.
തുടർന്ന് വരുന്ന Dump Result ബോക്സിൽ OK നൽകുക. അടുത്തതായി Copy to sdcard(include CP Ramdump) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
വിജയകരമായ സന്ദേശം വന്നതിനു ശേഷം My Files ഓപ്പൺ ചെയ്ത് log ഫോൾഡറിലേക്ക് പോകുക. അവിടെ dumpstate_ എന്ന് തുടങ്ങുന്ന .zip ഫയൽ കണ്ടെത്തുക.
ഇതിൽ dumpstate.txt ഫയൽ മാത്രം എക്സ്ട്രാക്റ്റ് ചെയ്ത് എടുത്തു സൂക്ഷിക്കുക. ഈ ഫയൽ വലുതായിരിക്കുമെന്നതിനാൽ പിസിയിലേക്ക് (PC) മാറ്റി PowerShell വഴി പരിശോധിക്കുന്നതാണ് കൂടുതൽ എളുപ്പം.
ഫയൽ ഉള്ള ഫോൾഡറിൽ പവർഷെൽ തുറന്ന് Select-String -Path .dumpstate.txt -Pattern “mSavedBattery” എന്ന കോഡ് പേസ്റ്റ് ചെയ്യുക. ഇതോടെ ബാറ്ററി വിവരങ്ങൾ ലഭ്യമാകും.
ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ:
mSavedBatteryAsoc: ഒറിജിനൽ ശേഷിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഇപ്പോഴത്തെ ബാറ്ററി ശേഷി ശതമാനത്തിൽ.
mSavedBatteryBsoh: ഐഫോണിലെ ബാറ്ററി ഹെൽത്തിന് സമാനമായ സാംസങ്ങിന്റെ കണക്കുകൂട്ടൽ.
mSavedBatteryUsage: നിങ്ങളുടെ ചാർജ് സൈക്കിൾ കൗണ്ട് 100 കൊണ്ട് ഗുണിച്ചുള്ള കണക്ക്.
ഫോണുകൾക്ക് അമിതമായി ചൂടാകുന്ന സാഹചര്യം ഒഴിവാക്കുന്നത് ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, പരിശോധന പൂർത്തിയായ ശേഷം സ്വകാര്യത മുൻനിർത്തി ഈ ഫയലുകൾ ഫോണിൽ നിന്നും പിസിയിൽ നിന്നും ഡിലീറ്റ് ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

